SKN40 കേരള യാത്ര ഇന്ന് പാലക്കാട്; വടക്കഞ്ചേരിയിൽ നിന്ന് പര്യടനം ആരംഭിക്കും

ലഹരിക്കും അക്രമത്തിന് എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN ഫോർട്ടി കേരള യാത്ര ഇന്ന് കരിമ്പനകളുടെയും,പുഴകളുടെയും നാടായ പാലക്കാട്. പാലക്കാട് വടക്കഞ്ചേരിയിൽ നിന്നാണ് പര്യടനം ആരംഭിയ്ക്കുക. സമൂഹത്തിന്റെ നാനാതുറയിലുള്ളവർ യാത്രയ്ക്ക് പിന്തുണയുമായി എത്തും. വടക്കഞ്ചേരി ടൗണിൽ ആയിരിക്കും എസ് കെ എൻ പ്രേക്ഷകരോട് സംവദിക്കുക.
9 മണിയോടെ യാത്ര കുറുമ്പ ഹൈസ്കൂളിൽ എത്തും. ശേഷം പത്തരയോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് നേടിയ ആലത്തൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ കേരളയാത്രയെത്തും. നാലുമണിയോടെ പാലക്കാടിനെ അടയാളപ്പെടുത്തുന്ന മലമ്പുഴയിലേക്ക്. ഇവിടെയും നെല്ലറയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരും, മലമ്പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തിയവരും ലഹരി വിരുദ്ധ യാത്രയ്ക്കൊപ്പം ചേരും.
വൈകിട്ട് ആറര മണിയോടെ പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്തുള്ള ടോപ് ഇൻ ടൗൺ ഗാർഡനിൽ ആയിരിക്കും ഇന്നത്തെ സമാപനം. നാളെ ഒറ്റപ്പാലത്ത് നിന്നു തുടങ്ങുന്ന യാത്ര ജില്ലാ പര്യടനം പൂർത്തിയാക്കി മണ്ണാർക്കാട് സമാപിക്കും. മറ്റന്നാൾ മുതൽ മലപ്പുറം ജില്ലയിൽ ആയിരിക്കും എസ് കെ എൻ @ 40 ലഹരിവിരുദ്ധ കേരള യാത്ര പര്യടനം.
Story Highlights : SKN40 Kerala Yatra today in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here