Advertisement

പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ 15 ജയിൽ പുള്ളികൾക്ക് HIV സ്ഥിരീകരിച്ചു; സംഭവം ഹരിദ്വാർ ജയിലിൽ

April 9, 2025
2 minutes Read
Prisoners clashed in Kannur Central Jail

ഉത്തരാഖണ്ഡിൽ 15 ജയിൽ പുള്ളികൾക്ക് HIV സ്ഥിരീകരിച്ചു. ഹരിദ്വാർ ജയിലിൽ ആണ് തടവുകാർക്ക് HIV സ്ഥിരീകരിച്ചത്.പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധിതരായ തടവുകാരെ പ്രത്യേക ബാരക്കിലേക്ക് മാറ്റി.

ആകെ 1100 തടവുകാരാണ് ജയിലിലുള്ളത്.2017 ലും ഹരിദ്വാറിലെ ജില്ലാ ജയിലില്‍ സമാനമായ രീതിയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. അന്ന് പതിനാറ് തടവുകാര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്.

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഏപ്രില്‍ ഏഴാം തീയതി ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. ഈ പരിശോധനയിലാണ് പതിനഞ്ച് പേര്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് കൃത്യമായി ചികിത്സയും ബോധവത്ക്കരണവും നല്‍കുന്നതായി സീനിയര്‍ ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.

Story Highlights : 15 prisoners test positive for hiv in uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top