പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി മുറികളിലല്ല; ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിമർശനം

ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ രോഗികളെങ്കില്‍ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ല. വിദഗ്ധ ചികിത്സ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് ജയില്‍ ഡോക്ടര്‍.
പ്രതികളെങ്കില്‍ ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയണം, വീട്ടിലെ ഭക്ഷണത്തിന്റെയല്ല.റിമാന്‍ഡ് ചെയ്താല്‍ ജയില്‍ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല. ഇത്തരം നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം.
കെഎന്‍ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തരവില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമര്‍ശനം നടത്തി.
നിര്‍ബന്ധിത സാഹചര്യത്തില്‍ കോടതിക്ക് പിസി ജോര്‍ജ്ജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. പിസി ജോര്‍ജ്ജ് ജയിലിന്റെ പടിവാതില്‍ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി വിമർശിച്ചു.
Story Highlights : High Court criticized for bail plea on health grounds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here