Advertisement

M A ബേബിയുമായി 57 വർഷത്തെ അടുപ്പമെന്ന് ജി സുധാകരൻ; തീക്കനൽ ചവിട്ടിയാണ് ജി സുധാകരൻ പ്രസ്ഥാനത്തേക്ക് എത്തിയതെന്ന് M A ബേബി

April 9, 2025
1 minute Read

MA. ബേബിയുമായി 57 വർഷത്തെ അടുപ്പം, ബേബിയുമായി ഒരിക്കലും മുറിഞ്ഞു പോകാത്ത ബന്ധമെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. ജി സുധാകരന്റെ വസതിയിലെത്തിയായിരുന്നു എം എ ബേബി കണ്ടത്. ദീർഘകാലം അഖിലേന്ത്യ തലത്തിൽ പ്രവർത്തിച്ച പരിചയം ബേബിക്കുണ്ട്. ബേബി ജനറൽ സെക്രട്ടറി ആയതോടെ പാർട്ടി അനുഭാവുകളിൽ വലിയ പ്രതീക്ഷ ഉണ്ടായി.

ലക്ഷക്കണക്കിന് സഖാക്കളെ നേരിട്ട് അറിയാവുന്ന സഖാവ്. രാജ്യത്തെപ്പറ്റിയും രാജ്യാന്തരത്തെപ്പറ്റിയും അറിയാവുന്ന വ്യക്തി. ഭക്ഷണത്തിന് കാശില്ലാതെ നല്ല വസ്ത്രങ്ങൾ ഇല്ലാതെ സംഘടനാ പ്രവർത്തനം തുടങ്ങിയ ബേബിയെ അറിയാം. നിഷ്കളങ്കമായ പ്രവർത്തനത്തിന് മുൻപന്തിയിൽ നിന്നയാൾ. പാർട്ടിയുടെ നേതൃത്വത്തിലേക്ക് വന്നിരിക്കുന്നത് പ്രാപ്തനും അർഹനുമായ ആളെന്നും സുധാകരൻ വ്യക്തമാക്കി.

ഞങ്ങളൊക്കെ വിളിക്കുന്നത് സുധാകരൻ സാർ എന്നാണ്. തീക്കനൽ ചവിട്ടിക്കയറിയാണ് ജി സുധാകരൻ പ്രസ്ഥാനത്തിന്റെ അമരത്തിലേക്ക് എത്തിയതെന്ന് എംഎ ബേബി പറഞ്ഞു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചുമതലകളിൽ നിന്ന് പല സഖാക്കളും ഒഴിയുന്നുണ്ട്. പ്രകാശ് കാരാട്ട് വൃന്ദ കാരാട്ടും മണിക് സർക്കാർ അടക്കം ഒഴിഞ്ഞു.

അവർ തുടർന്നും ഔപചാരിക ചുമതലങ്ങളില്ലാതെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സുധാകരൻ സർ ആലപ്പുഴയിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. സംഘടനാ രംഗത്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്ന പുതിയ മാതൃകകളുടെ ഗുണവും ദോഷവും പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പാർട്ടി കോൺഗ്രസ് തീരുമാനിച്ചുവെന്നും ബേബി വ്യക്തമാക്കി.

Story Highlights : M A Baby Parises G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top