Advertisement

‘പുതിയ സംവിധായകർക്ക് പുതിയതെന്തോ പറയാനുണ്ടാകും, അവർക്കൊപ്പമാണ് ഞാനും; വീണ്ടും ഒരു നവാഗത സംവിധായകനൊപ്പം എത്തുന്നു, ഇഷ്ടപ്പെടേണ്ടത് നിങ്ങൾ’: മമ്മൂട്ടി

April 9, 2025
2 minutes Read

പുതുമുഖ സംവിധായകരൊടൊപ്പം വ്യത്യസ്തങ്ങളായ കഥ ചെയ്യുന്നതില് മമ്മൂട്ടി കൂടുതല് താത്പര്യം കാണിക്കാറുമുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിച്ച് അഭിനയിക്കുക എന്ന വഴിവെട്ടി മുന്നേറുന്ന നടനാണ് മമ്മൂട്ടി.

അത്തരത്തിൽ പുതിയൊരു സംവിധായകനൊപ്പം മമ്മൂട്ടി ചെയ്യുന്ന സിനിമയാണ് ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. സിനിമ നാളെയാണ് റിലീസ് ചെയ്യുന്നതും. ചിത്രത്തെ പറ്റിയും പുതുമുഖ സംവിധായകരെ പറ്റിയും ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി.

വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്. ‘ ഡിനോ ഡെന്നിസ് ‘ അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന് (നാളെ) ‘ബസൂക്ക’ തിയേറ്ററുകളിൽ എത്തും..
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.

അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും, നിങ്ങളും, നമ്മളും. സ്നേഹപൂർവ്വം മമ്മൂട്ടി എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

കാത്തിരിപ്പിന് ആവേശം വര്‍ധിപ്പിച്ച് റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയിലര്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്‌റ്റൈലിഷ് ടീസറാണ് റിലീസിന് തൊട്ടുമുമ്പായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മലയാളത്തിന്റേയും തന്റേയും പ്രിയപ്പെട്ട മമ്മൂട്ടിയുടെ ചിത്രത്തിന് ആശംസകളുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. പ്രീ റിലീസ് ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ‘ഇച്ചാക്കയ്ക്ക്’ ആശംസകള്‍ നേര്‍ന്നത്. ‘ബെസ്റ്റ് വിഷസ് ഡിയര്‍ ഇച്ചാക്ക ആന്‍ഡ് ടീം’, എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ലിങ്ക് ഷെയര്‍ ചെയ്തത്.

Story Highlights : Mammootty praises new directors bazooka movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top