‘പിഎം ശ്രീ പദ്ധതി നിർദേശങ്ങളിൽ വ്യക്തത വരാനുണ്ട്; കേന്ദ്രത്തിന് രാഷ്ട്രീയം കളിക്കാനുള്ള ഫണ്ട് അല്ല’; മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിൽ കേന്ദ്രസർക്കാർ വെച്ച നിർദേശങ്ങളെ കുറിച്ചാണ് മന്ത്രിസഭായോഗം ചർച്ച ചെയ്‌തതെന്ന് മന്ത്രി വി ശിവൻകുട്ടി. നിർദേശങ്ങളിൽ വ്യക്തത വരാനുണ്ട്. വ്യക്തത വന്ന ശേഷം അടുത്ത മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
1377 കോടി രൂപയാണ് കേരളത്തിന് നഷ്ടം വരുന്നത്. കേന്ദ്രത്തിന് രാഷ്ട്രീയം കളിക്കാനുള്ള ഫണ്ട് അല്ല ഇതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്എസ്കെയ്ക്കും ഫണ്ട് തരില്ല എന്നാണ് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ഒരു ഫണ്ടും കേരളത്തിന് തരില്ല എന്നാണ് പറയുന്നത്. ന്യായമായി തരേണ്ട ഫണ്ട് വാങ്ങി എടുക്കുന്നതിൽ നിയമപരമായി പോരാടുമെന്ന് മന്ത്രി വ്യക്തമാക്കി.
Read Also: മാസപ്പടി കേസ് ; എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികള്‍; വീണ വിജയന്‍ 11ാം പ്രതി
കേരളം മികച്ച പ്രകടനം ആണ് നടത്തുന്നതെന്നും കടുത്ത അനീതിയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വീണ്ടും കേന്ദ്രത്തെ സമീപിക്കും. ബോർഡ് വയ്ക്കുന്നതിലെ പ്രശ്നം അല്ല, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ ആണ് പ്രശ്നമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമാന പ്രശ്നം ഉള്ള സംസ്ഥാനങ്ങളുമായി ചേർന്ന് നിയമ പോരാട്ടം നടത്തും. ഫണ്ട് നൽകാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. പിഎം ശ്രീ പദ്ധതി രാജ്യത്ത് ഒരിടത്തും ചലനം ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
Story Highlights : There needs to be clarity in instructions on PM Shri Project says Minister V Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here