Advertisement

കേരള സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ്: SFIക്ക് ഉജ്ജ്വല വിജയം

April 10, 2025
1 minute Read

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്സ് കൗൺസിലിൽ എസ്എഫ്ഐ 7 സീറ്റും കെഎസ്‍യു 3 സീറ്റും നേടി. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്എഫ്ഐ 11 സീറ്റും കെഎസ്‍യു‍‍ 4 സീറ്റും നേടി. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് എസ്എഫ്ഐയ്ക്ക് 4 വോട്ടും കെഎസ്‍യുവിന് 1 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സെനറ്റ് വോട്ടെണ്ണൽ തുടരുകയാണ്.

കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടിയിരുന്നു. എന്നാല്‍ യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. വലിയ പൊലീസ് സുരക്ഷയോടെ ആണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്.

അതേ സമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍സംഘര്‍ഷമാണ് സര്‍വകലാശാലയില്‍ അരങ്ങേറിയത്. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.

Story Highlights : SFI Win in kerala university election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top