എറണാകുളത്തെ സംഘർഷം; അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു

എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ അഭിഭാഷകർക്കെതിരെയും പൊലീസ് കേസെടുത്തു.രണ്ട് കൂട്ടരുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
ഇന്ന് പുലെർച്ചെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലുമായാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ജില്ലാ കോടതിയിലെ ബാർ അസോസിയേഷന്റെ പരിപാടിയുടെ പിന്നാലെയായിരുന്നു സംഘർഷം.ഇരുക്കൂട്ടരും നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകരുടെ പരാതിയിൽ കണ്ടാൽ അറിയുന്ന 10 വിദ്യാർഥികൾക്കെതിരെയും വിദ്യാർഥികളുടെ പരാതിയിൽ അഭിഭാഷകർക്കെതിരെയുമാണ് കേസ്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്. SFI പ്രവർത്തകർ അനാവശ്യമായി സംഘർഷം ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതേസമയം, ഇന്ന് ഉച്ചയോടെ വീണ്ടും അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായി.കോടതി വളപ്പിൽ നിന്ന് അഭിഭാഷകർ ബിയർ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടു. എന്നാൽ വിദ്യാർഥികളാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം. സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐയും ബാർ അസോസിയേഷൻ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി.
Story Highlights :The police have also registered a case against the lawyers in connection with the clash between lawyers and students of Maharaja’s College in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here