ഒറ്റയടിക്ക് കൂടിയത് 1,480 രൂപ; സ്വര്‍ണവില 70,000ത്തിലേക്ക് കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ‍് കുതിപ്പ്. ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനവാണുണ്ടായത്. മൂന്നുദിവസത്തിനിടെ മാത്രം സ്വർണവില പവന് 4160 രൂപയാണ് ഉയർന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികം വർധിച്ചിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3216 ഡോളറാണ്.
ഡോണള്‍ഡ് ട്രംപിന്‍റെ നികുതി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം സ്വർണവില താഴേക്ക് വീണിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2,680 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് മൂന്നുദിവസം കൊണ്ട് 4160 രൂപ വർധിച്ചത്.
Story Highlights : Today Gold Rate Kerala – 11 April 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here