Advertisement

ജി സുധാകരനെ ഉദ്ഘാടകനാക്കി കെപിസിസിയുടെ പരിപാടി

April 12, 2025
2 minutes Read
g sudhakaran

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ ഉദ്ഘാടകനാക്കി കെപിസിസിയുടെ പരിപാടി. കെപിസിസിയുടെ പബ്ലിക്കേഷന്‍സ് ആയ പ്രിയദര്‍ശനി സംഘടിപ്പിക്കുന്ന എം കുഞ്ഞാമന്റെ എതിര് എന്ന പുസ്തക ചര്‍ച്ച-സര്‍ഗസംവാദത്തിലാണ് ജി സുധാകരനെ ഉദ്ഘാടകനാക്കിയത്. എഐസിസിയുടെ സംഘടന സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ ജി സുധാകരന്‍ പങ്കെടുക്കില്ലെന്നാണ് കുടുംബം അറിയിക്കുന്നത്.

നാളെ പകല്‍ 11 ന് ആലപ്പുഴയിലാണ് പ്രിയദര്‍ശിനിയുടെ പരിപാടി. 2020 ഇല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. എം. കുഞ്ഞാമന്റെ ആത്മകഥയാണ് എതിര്. പുസ്തകത്തില്‍ സിപിഐഎം നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ജി സുധാകരനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. പുസ്തക ചര്‍ച്ചയുടെ ഉദ്ഘാടകനായാണ് ജി സുധാകരന്റെ ചിത്രവും പേരും പ്രിയദര്‍ശിനി പുറത്തിറക്കിയ നോട്ടീസില്‍ ഉള്ളത്. കെ സി വേണുഗോപാല്‍ എംപിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ ജി സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കില്ല എന്നാണ് കുടുംബം അറിയിക്കുന്നത്.

Read Also: വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; മുർഷിദാബാദിൽ സംഘർഷം, 2 മരണം

അതേസമയം, പരിപാടിയില്‍ പങ്കെടുക്കാന്‍ സുധാകരന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ ജി സുധാകരന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇടത് സൈബര്‍ പോരാളികള്‍ ജി സുധാകരനെതിരെ ദിവസങ്ങളോളം സമൂഹമാധ്യമങ്ങളില്‍ വ്യക്തി അധിക്ഷേപവും ആക്രമണവും നടത്തി. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയും പ്രായപരിധി മാനദണ്ഡത്തിനെതിരെയും ജി സുധാകരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ വലിയ ചര്‍ച്ചയുമായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എ ബേബി ജി സുധാകരന്റെ വസതിയില്‍ നേരിട്ട് എത്തി കൂടിക്കാഴ്ച നടത്തിയത് അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ ആണ് വീണ്ടും കെപിസിസി പരിപാടിയില്‍ ജി സുധാകരന്‍ ക്ഷണിക്കപ്പെടുന്നത്.

Story Highlights : KPCC invite G Sudhakaran to inaugurate a program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top