Advertisement

ഖത്തറിൽ ചൂട് കൂടും; മുന്നറിയിപ്പ്

April 12, 2025
2 minutes Read

ഖത്തറിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം അന്തരീക്ഷ താപനില 40 ഡിഗ്രി പിന്നിട്ടതായി കാലാവസ്ഥാ കേന്ദ്രം(QMD).അടുത്ത ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അബുസമ്രയിലാണ് കഴിഞ്ഞ ദിവസം ചൂട് 42 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

Read Also: ദോഹ മെട്രോ അല്‍ വുഖൈറില്‍ പുതിയ മെട്രോലിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) റിപ്പോർട്ട് പ്രകാരം, പകൽ സമയം ചൂടുള്ള കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിൽ ചൂട് നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.തീരദേശത്ത് വടക്കുകിഴക്ക് മുതൽ തെക്കുകിഴക്ക് വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 4 മുതൽ 14 നോട്ടിക്കൽ വരെയായിരിക്കുമെങ്കിലും മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ വരെ വേഗത പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാവിഭാഗം സമൂഹ മാധ്യമ അക്കൗണ്ടിൽ അറിയിച്ചു.

Story Highlights : Temperature exceeded 40 degrees in many parts of Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top