Advertisement

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ; ഹനുമാൻ ജയന്തി ഘോഷയാത്രക്കും അനുമതി നിഷേധിച്ചു; ജോർജ് കുര്യൻ

April 13, 2025
1 minute Read
george-kuriyan

ഡൽഹിയിൽ ഓശാന ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കഴിഞ്ഞ 11മുതൽ ഡൽഹിയിൽ അത്തരം ഘോഷയാത്രകൾ ഒന്നും നടക്കുന്നില്ല. സുരക്ഷ കാരണങ്ങളാൽ ആണ് നടക്കാത്തത്.

ഡൽഹിയിൽ സെക്യൂരിറ്റി വളരെ ടൈറ്റിലാണ്. കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷ കാരണങ്ങളാൽ ആണ്. മറ്റു വ്യാഖനങ്ങൾ തെറ്റാണ്. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഡൽഹി സേക്രഡ് ഹാർട്ട് ചർച്ചിൽ കുർബാനയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ ബിജെപിക്കോ ബിജെപി ഭരിക്കുന്ന സർക്കാരുകൾക്കോ റോളില്ലെന്ന് ബിജെപി നേതാവ് എം ടി രമേശ് വ്യക്തമാക്കി. കഴിഞ്ഞതവണത്തെ ഈസ്റ്റർ പ്രധാനമന്ത്രിയുടെ വസതിയിൽ ആഘോഷിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിയില്ല.അത്തരം നടപടികൾക്ക് നേതൃത്വം കൊടുക്കുന്ന സർക്കാരല്ല നരേന്ദ്ര മോദിയുടേതെന്നും എം.ടി.രമേശ്‌ വ്യക്തമാക്കി.

ആർച്ച് ബിഷപ്പ് സ്ഥാനാരോഹണം കേരളത്തിലെ മുഴുവൻ സമൂഹത്തിനുമുള്ള അംഗീകാരം. കോഴിക്കോടിന്റെ സാമൂഹ്യജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ആർച്ച്‌ ബിഷപ്പ്. നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബിജെപിക്ക് ഒരു ധൃതിയുമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലല്ലോ. പ്രാഥമികമായ ആലോചനകൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ സുസജ്ജമാണെന്നും എം.ടി.രമേശ്‌ വ്യക്തമാക്കി.

അതേസമയം കുരുത്തോല പ്രദക്ഷിണത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാർട്ട് ദേവാലയം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്..

ഉച്ചക്ക് ശേഷം പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കും. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്.

Story Highlights : George kurian response on delhi church issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top