Advertisement

നാട്ടിൽ ഒരു മാറ്റം കൊണ്ടുവരാൻ BJP ഉണ്ടാകും, അതിന് അധികാരത്തിൽ വരണം; എല്ലാ ജില്ലകളിലും ബിജെപി HELP DESK വരും: രാജീവ് ചന്ദ്രശേഖർ

April 14, 2025
2 minutes Read
rajeev chandrasekhar kpcc complaint

BJP എല്ലാ ജില്ലകളിലും HELP DESK ആരംഭിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാം. നാട്ടിൽ ഒരു മാറ്റം കൊണ്ടുവരാൻ BJP ഉണ്ടാകും. ഇതിന് BJP അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെത് അഴിമതി രാഷ്ട്രീയം. ലോക്കൽ ബോഡി തിരഞ്ഞെടുപ്പിലേക്ക് അധ്വാനം ആവശ്യം. വിജയം ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നേതാക്കളുടെ പ്രവർത്തനം എല്ലാം നേരിട്ട് നിരീക്ഷിക്കും. ഏത് സമയത്തും തന്നെ ഫോണിലും ഇമെയിലിലും തന്നെ ബന്ധപ്പൊടാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍ എന്‍ഡിഎയുടെ ലക്ഷ്യം ഇനി വികസന കേരളമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി രാഷ്ട്രീയ സംസ്‌കാരമായി മാറി. ആദ്യം കോൺഗ്രസ് ചെയ്തു. സിപിഐഎം അതിൽ പിഎച്ച്ഡി എടുക്കുന്നു.

അതേസമയം ഡൽഹിയിൽ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം ഇന്നലെ രംഗത്തിയിരുന്നു . സുരക്ഷ കാരണത്താലാണ് അനുമതി നിഷേധിച്ചത്. തഹാവൂർ റാണയെ എത്തിച്ചതിന്റെ ഭാഗമായിട്ടാണ് സുരക്ഷ ക്രമീകരണം.

മുനമ്പത്തെ ആളുകളുടെ പ്രശ്നം പരിഹരിക്കാൻ കേരളത്തിലെ ആരും ശ്രമിച്ചില്ല. പക്ഷെ നരേന്ദ്ര മോദി വഖഫ് നിയമം ഭേദഗതി അവരുടെ പ്രശ്നം പരിഹരിച്ചു. സിപിഐഎമ്മും കോൺഗ്രസും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്.

അഴിമതി കോൺഗ്രസിന്റെ കുത്തക ആയിരുന്നു. പക്ഷെ ഇവിടെ സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പൊതുമേഖല സ്ഥാപനം പണം നൽകുന്നു. എന്നിട്ട് മുഖ്യമന്ത്രി പറയുന്നു ജിഎസ്ടി അടച്ചതെന്ന്. ടാക്സ് അടച്ചാൽ അഴിമതി പണം അതല്ലാതാകുമോ എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

Story Highlights : BJP Help Desk in all over kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top