Advertisement

‘സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജി; ധാർഷ്ട്യം അവസാനിപ്പിക്കണം’; രമേശ് ചെന്നിത്തല

April 14, 2025
2 minutes Read

സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജിയാണെന്ന് രമേശ് ചെന്നിത്തല. ധാർഷ്ട്യം അവസാനിപ്പിച്ച് ആശാവർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ധിക്കാരത്തിന്റെ പാതയിലാണ് സർക്കാരെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സമരം നിര്‍ത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോയെന്ന് അദേഹം ചോദിച്ചു. കേരള സമൂഹം തിരിച്ചറിയുമെന്നും. വിഷുവായിട്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ സിപഒ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. അവരുടെ കാര്യത്തിലും ഒരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ‘CPIMന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല; പിണറായിസമാണ് ചർച്ച’; പി വി അൻവർ

സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ടന്നും തരുന്ന പിച്ച കാശ് മേടിച്ച് മുന്നോട്ടുപോകുക പറയുന്നതനുസരിച്ച് സമരം പിന്‍വലിക്കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നു. ഇതിനെതിരെ ബഹുജനപ്രക്ഷോഭമാണ് നാട്ടില്‍ നടന്നുവരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമരങ്ങളെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. സമരം തീരാതെ മുന്നോട്ടുപോകുന്നത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ അഹങ്കാരവും ധിക്കാരവുമാണെന്ന് രമശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലമ്പൂർ ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ വൈകാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് അദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. പിവി അന്‍വര്‍ യുഡിഎഫിന് പിന്തുണ നല്‍കിയ ആളാണ്. ആ പിന്തുണ തങ്ങള്‍ സ്വീകരിച്ചു. അദേഹത്തെ ഒപ്പം നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുക. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. എന്ത് പരീക്ഷണം നടത്തിയാലും പരാജയപ്പെടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights : Ramesh Chennithala says the government is allergic to the striking ASHA workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top