Advertisement

‘മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി ഇറങ്ങിയിട്ടുണ്ട്’; കെ ടി ജലീലിന് പരോക്ഷ വിമര്‍ശനവുമായി ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി

April 15, 2025
2 minutes Read
samasta

കെ ടി ജലീലിന് പരോക്ഷ വിമര്‍ശനവുമായി സമസ്ത മുഷാവറ അംഗം ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി. മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി ഇറങ്ങിയിട്ടുണ്ട്.സമസ്തയില്‍ പണ്ട് മുതലേ ലീഗുകാര്‍ ഉണ്ടെന്ന് ലീഗ് വിരുദ്ധരോട് നദ്വി പറഞ്ഞു.പൈതൃക സമ്മേളനം എന്ന പേരില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബഹാവുദ്ദീന്‍ നദ്വി.

പാണക്കാട് തങ്ങള്‍ക്ക് അധ്യക്ഷനായ പട്ടിക്കാട് ജാമിഅ നുരിയ്യക്ക് എതിരെ സമസ്തയിലെ ലീഗ് വിരുദ്ധരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സംഗമം നടന്നിരുന്നു. ഇതിനെ പിന്തുണച്ചു കെടി ജലീല്‍ രംഗത്ത് വരികയും ചെയ്തു. പിന്നാലെ പൈതൃക സമ്മേളനം എന്ന പേരില്‍ ലീഗ് അനുകൂലര്‍ ജാമിഅയില്‍ സംഘടിപ്പിച്ച മറുപടി സമ്മേളനത്തിലാണ് ഡോ,ബഹാവുദ്ദീന്‍ നദ്വി കെട്ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ചത്.

Read Also: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; മരിച്ചത് വാഴച്ചാല്‍ സ്വദേശികള്‍

ലീഗുകാര്‍ പണ്ടുമുതലേ സമസ്തയിലുള്ളവരാണ്. മുസ്ലീങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഗാന്ധിജിയെയും പിണറായിയെയും എകെജിയെയും സ്വര്‍ഗത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നവരുടെ നേതൃത്വത്തിലാണ് ശ്രമം. അവരാരും ഇങ്ങനെ ഒരു സ്വര്‍ഗം വിശ്വസിക്കുന്നില്ല. ഇതൊരു ഭിന്നിപ്പിന്റെ ശ്രമം ആണ്. ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തെ തിരിച്ചറിയണം – അദ്ദേഹം പറഞ്ഞു.

ലീഗിനോട് അനുകൂല സമീപനം സ്വീകരിച്ച മുന്‍കാല സമസ്ത നേതാക്കളുടെ പേര് ഓര്‍മ്മിപ്പിച്ചുകൊണ്ട് ലീഗ് വിരുദ്ധര്‍ക്കും മറുപടി നല്‍കി.
സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍,നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ജാമിഅയില്‍ നിന്ന് അധ്യാപകനായ മുഷാവറ അംഗം അസ്ഗര്‍ അലി ഫൈസിയെ പുറത്താക്കിയതാണ് പുതിയ പ്രശ്‌നം.

Story Highlights : Dr. Bahauddin Muhammad Nadvi indirectly criticizes KT Jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top