‘അരുത് അക്രമം, അരുത് ലഹരി’; SKN40 കേരള യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാന്തപുരം

അക്രമത്തിനും ലഹരിക്കുമെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN40 കേരള യാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. SKN40 കേരള യാത്രയ്ക്ക് കോഴിക്കോട് ജനത ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് ,കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെ യാത്രയ്ക്ക് ആശംസകളുമായി എത്തി.
ലഹരിക്ക് എതിരെ എല്ലാ ജനങ്ങളും ഒരുമിച്ചു ഇറങ്ങണമെന്ന് കാന്തപുരം AP അബൂബക്കർ മുസല്യർ പറഞ്ഞു. SKN @ 40 യുടെ ഭാഗമായി കോഴിക്കോട് മർകസിൽ എത്തിയ ആർ ശ്രീകണ്ഠൻ നായരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്ക് ഇസ്ലാം മതത്തിൽ വിലക്കുണ്ട്. എല്ലാം മത നേതാക്കളും ലഹരിക്ക് എതിരെ ഒറ്റ കെട്ടായി പ്രചരണം നടത്തണം. ഭരണം ഘടന ഉയർത്തി പിടിച്ചു നമ്മുടെ രാജ്യത്തിന്റെ നല്ല പേരു സംരക്ഷിക്കണം എന്നും ഗ്രാൻഡ് മുഫ്തി കാന്തപുരം പറഞ്ഞു
കാരന്തൂർ മർക്കസിൽ യാത്രക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.
ലഹരിക്കെതിരെ മർക്കസ്സിലെ മുഴുവൻ ആളുകളും ഒന്നിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. നാളെ മുക്കം ടൗണിൽ നിന്നാണ് യാത്ര തുടങ്ങുക.
കോഴിക്കോട് ബീച്ചിൽ നിന്നാണ് SKN40 യാത്ര ആരംഭിച്ചത്. കോർപറേഷൻ മേയർ ബീന ഫിലിപ്പ് യാത്രയ്ക്ക് പിന്തുണ അറിയിച്ചു. ലഹരിക്കെതിരായ പൊലിസിൻ്റെ പ്രവർത്തനത്തെ കുറിച്ച് മെഡിക്കൽ കോളജ് എസിപി എ ഉമേഷ് വിശദീകരിച്ചു. മിഠായിത്തെരുവിൽ വ്യാപാരികളും ലഹരിക്കെതിരായ യാത്രയിൽ പങ്കാളികളായി.
Read Also:SKN40 കേരള യാത്ര; വയനാട് ജില്ലയിലെ ഇന്നത്തെ പര്യടനം പൂർത്തിയായി
Story Highlights : Kanthapuram A. P. Aboobacker Musliyar SKN40 Kerala Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here