Advertisement

ഖത്തറിൽ കാലാവസ്ഥാ മാറ്റം: തൊഴിലുടമകൾക്ക് ജാഗ്രത നിർദേശം!

April 15, 2025
2 minutes Read

കാലാവസ്ഥയിലുണ്ടാകുന്ന അസാധാരണ മാറ്റം കണക്കിലെടുത്ത് രാജ്യത്തെ തൊഴിലുടമകൾ ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും തൊഴിൽ മന്ത്രാലയം നിർദേശിച്ചു. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

തൊഴിൽ സുരക്ഷയും ആരോഗ്യ മാർഗനിർദ്ദേശങ്ങളും പാലിക്കാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമാണ് നിർദേശം. രാജ്യത്ത് നിലവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നുണ്ട്. പൊടിക്കാറ്റ് കാരണം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യപരത വളരെ കുറഞ്ഞിട്ടുണ്ട്.

നിലവിൽ പല ഗൾഫ് രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്.കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് തുടർന്ന് ജനജീവിതം ദുസ്സഹമാവുന്ന സാഹചര്യമാണ്.സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും പൊടിക്കാറ്റിന് തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Story Highlights : Weather Alert in Qatar: Employers Urged to Stay Cautious!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top