‘കോടതിവിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല; ഭൂതകാലം മാറ്റിയെഴുതാൻ ആകില്ല’; സുപ്രീംകോടതി

കോടതിവിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. കോടതിവിധികളുടെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്താൻ മാത്രമേ പാർലമെന്റിന് കഴിയുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വഖഫ് നിയമഭേദഗതിയിൽ ഇടക്കാല ഉത്തരവിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം കേൾക്കും.
നിയമം കൊണ്ട് ഭൂതകാലം മാറ്റിയെഴുതാൻ ആകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രത്തോട് പറഞ്ഞു. ന്യൂറോ ഇരുന്നൂറോ കൊല്ലം മുമ്പ് വക്കഫായി പ്രഖ്യാപിച്ച സ്വത്ത് ഏറ്റെടുത്ത് വഖഫ് അല്ല എന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദ്യമുയർത്തി. വഖഫ് നിയമം ജുഡീഷ്യൽ പുനഃപരിശോധനാ പ്രക്രിയ എടുത്തുകളഞ്ഞിട്ടില്ലെന്ന് കേന്ദ്രം വാദിച്ചു.നിയമനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയമാണ് കോടതി പരിഗണിക്കുന്നത്. ഒരു ജെപിസി 38 സിറ്റിങ്ങുകൾ നടത്തിയെന്നും 98.2 ലക്ഷം നിവേദനങ്ങൾ പരിഗണിച്ചുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. നിയമം ഇരുസഭകങ്ങളിലും പാസായിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.
നൂറോ ഇരുന്നൂറോ കൊല്ലം മുമ്പ് വഖഫായി പ്രഖ്യാപിച്ച സ്വത്ത് ഏറ്റെടുത്ത് വഖഫ് അല്ല എന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിനകം രജിസ്റ്റർ ചെയ്ത വഖഫ് സ്വത്ത് പുതിയ നിയമപ്രകാരം അസാധുവാകുമോ എന്നും കോടതി ചോദിച്ചു. രജിസ്റ്റർ ചെയ്ത വഖഫ് സ്വത്ത് അതേപടി നിലനിൽക്കുമെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി. വഖഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്നും മതാവകാശങ്ങളിന്മേലുള്ള ലംഘനമെന്നും ഹർജിക്കാർ വാദിച്ചു.
Story Highlights : CJI says Parliament does not have the power to overturn court judgments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here