Advertisement

വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തി: അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

April 17, 2025
2 minutes Read
tvm ganja

തിരുവനന്തപുരം കമലേശ്വരത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. എജി ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജതിന്‍ ആണ് പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വീടിന്റെ ടെറസില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.

പതിനൊന്ന് മാസമായി കമലേശ്വരത്തെ വീട്ടില്‍ സുഹൃത്തുക്കളുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു ജതിന്‍. എക്‌സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യസന്ദേശമാണ് കഞ്ചാവ് കൃഷി പിടിക്കാന്‍ കാരണം. നാല് മാസം വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് ഇയാളുടെ വീട്ടില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്.

അക്കൗണ്ട്‌സ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രാജസ്ഥാന്‍ സ്വദേശിയായ ജതിന്‍ കമലേശ്വരത്ത് താമസിച്ചിരുന്നത്. കഞ്ചാവ് ചെടികള്‍ക്കൊപ്പം പരിപാലിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും രണ്ട് പാക്കറ്റ് കഞ്ചാവ് വിത്തുകളും ജതിന്റെ മുറിയില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു.

Story Highlights : Accounts General Office official arrested for growing cannabis on terrace of house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top