പത്തനംതിട്ടയിൽ BJPയിൽ നിന്ന് സിപിഐഎമ്മിൽ എത്തിയവർ DYFI ഭാരവാഹികളെ മർദ്ദിച്ചു

പത്തനംതിട്ടയിൽ ബിജെപിയിൽ നിന്ന് സിപിഐഎമ്മിൽ എത്തിയവർ ഡിവൈഎഫ്ഐ ഭാരവാഹികളെ മർദ്ദിച്ചുവെന്ന് പരാതി. മലയാലപ്പുഴ താഴം യൂണിറ്റ് സെക്രട്ടറി ശ്രീരാജ്, പ്രസിഡൻറ് അശ്വിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്.
കഴിഞ്ഞ ഡിസംബറിൽ സിപിഐഎം മാലയിട്ട് സ്വീകരിച്ച പ്രണവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മർദ്ദിച്ചത്. ഇതിനിടയിൽ നടന്ന ഒത്തുതീർപ്പ് ശ്രമം പാളി. ഒത്തുതീർപ്പിന് തയാറല്ലെന്ന് മർദ്ദനമേറ്റ ആളുകൾ പറഞ്ഞു.
പത്തനംതിട്ട പൊലീസ് കേസെടുത്തു. കാപ്പാ പ്രതിക്കുള്ള സ്വീകരണം വിവാദമായിരിക്കെ ഡിസംബറിൽ ജില്ലാ സമ്മേളനത്തിന് മുമ്പാണ് ഇവരെയും സ്വീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട പൊലീസ് കൂടുതൽ നടപടികളിലേക്ക് കടന്നു.
Story Highlights : cpim leaders come from bjp attack dyfi members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here