വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികൾ നേരിടേണ്ടി വന്നു കുറിപ്പുമായി നസ്രിയ നസീം

മാസങ്ങളായി ക്യാമറകൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു നിന്ന നടി നസ്രിയ നസീം മൗനം വെടിഞ്ഞു രംഗത്തെത്തി. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ തനിക്ക് മാസങ്ങളായി മാനസികമായി അത്ര സുഖമില്ലെന്നും, വ്യക്തിപരമായ ചില വെല്ലുവിളികൾ മൂലമാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിന്നതെന്നും നസ്രിയ നസീം പറയുന്നു.
“എന്റെ 30ആം പിറന്നാളും പുതുവർഷവും, സൂക്ഷ്മദർശിനിയുടെ വിജയവുമെല്ലാം ഞാൻ ആഘോഷിക്കാൻ വിട്ടുപോയി, കാര്യങ്ങൾ വിശദീകരിക്കാത്തതിനും കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നല്കാത്തതിലും ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ പൂർണ്ണമായും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. ഇതിനൊപ്പം, എനിക്ക് കേരള ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ച സന്തോഷകരമായ വാർത്തയും അറിയിച്ചുകൊള്ളുന്നു.
പോസ്റ്റിനോട് പ്രതികരിച്ച് ഒരു വലിയ പങ്ക് പ്രേക്ഷകരും കമന്റ് ചെയ്തത്, നസ്രിയയുടെ ഡിവോഴ്സ് അറിയിപ്പ് ആണെന്ന് ഓർത്ത് പേടിച്ചു പോയി എന്നും പോസ്റ്റ് വായിച്ചു കഴിഞ്ഞാണ് സമാധാനം ആയതെന്നും ഒക്കെയാണ്. നസ്രിയയ്ക്ക് പിന്തുണയർപ്പിച്ചു കൊണ്ട് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ബോക്സിലെത്തിയത്.
ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, ഗൗതമി നായർ, പേളി മാണി, അന്ന ബെൻ, കീർത്തി പാണ്ട്യൻ, രജീഷ് വിജയൻ, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങിയ താരങ്ങളും ആഷിഖ് അബു, ജൂഡ് ആന്റണി ജോസഫ് എന്നീ സംവിധായകരുമാണ് പിന്തുണയറിയിച്ചത്. പോസ്റ്റിട്ട് മൂന്നു മണിക്കൂറിനുള്ളിൽ 2 ലക്ഷം ലൈക്കാണ് ലഭിച്ചത്.
പ്രയാസമേറിയ യാത്രയായിരുന്നുവെങ്കിലും ഇത് എല്ലാം സുഖപ്പെടാൻ താൻ നിരന്തരമായി ശ്രമിക്കുന്നുണ്ട് എന്നും തിരിച്ചുവരാൻ തനിക്ക് അല്പം സമയമാവശ്യമാണെങ്കിലും എല്ലാം ഭേദമാകുന്നതിലേയ്ക്കുള്ള പാതയിലാണ് താൻ എന്നും കുറിച്ചുകൊണ്ടാണ് നസ്രിയ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
https://www.instagram.com/p/DIgn0v7xSJm/?
Story Highlights :Nazriya Nazim writes about facing emotional and personal challenges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here