ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം നൽകാനാകില്ലെന്ന് ഡൽഹി പൊലീസ്

ഈസ്റ്റർ ആഘോഷത്തിന് സംരക്ഷണം നൽകാൻ ആകില്ലെന്ന് ഡൽഹി പൊലീസ്. ഈസ്റ്റ് ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ് ഫിഗറേഷൻ നൽകിയ അപേക്ഷയിലാണ് മറുപടി. ക്രമസമാധാന സാഹചര്യം പരിഗണിച്ചു സംരക്ഷണം നൽകാൻ ആകില്ലെന്ന് ഡിസിപി രേഖമൂലം മറുപടി നൽകി.
ഡൽഹി അതിരൂപതയ്ക്ക് കീഴിലുള്ള, ഈസ്റ്റ് ഓഫ് കൈലാഷിലെ ചർച്ച് ഓഫ് ട്രാൻസ്ഫിഗറേഷനിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് ആണ് ഡൽഹി പോലീസ് സുരക്ഷ നിഷേധിച്ചത്. ദേവാലയത്തിൽ എല്ലാവർഷവും നടക്കുന്ന ഈസ്റ്റർ ആഘോഷത്തിന് സംഘാടകർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട അപേക്ഷ നൽകാറുണ്ട്.
അപേക്ഷയ്ക്ക് മറുപടി നൽകാറില്ലെങ്കിലും പതിവായി പൊലീസിനെ അയക്കാറുണ്ടെന്നും പള്ളി അധികൃതർ അറിയിച്ചു. എന്നാൽ പള്ളി വളപ്പിനകത്തു മൂന്ന് ദിവസമായി നടക്കുന്ന ആഘോഷങ്ങൾ സംബന്ധിച്ച് വിശദ വിവരങ്ങൾ കാണിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇത്തവണ നൽകിയ കത്തിന് സംരക്ഷണം നൽകാൻ ആകില്ലെന്നാണ് സൗത്ത് ഈസ്റ്റ് ഡിസിപി രേഖാമൂലം മറുപടി നൽകിയത്.
ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ ഗോൾ ഡാക് ഖാന സേക്രട് ദേവാലയത്തിലേക്കുള്ള കുരിശിന്റ വഴിക്ക് പൊലീസ് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. തുടർന്ന് ദേവാലയ അങ്കണത്തിൽ തന്നെ പരിപാടി നടത്തുകയായിരുന്നു.
Story Highlights : No Police Protection Easter Celebration in East of Kailash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here