Advertisement

‘ഭഗവദ് ഗീതയെയും നാട്യശാസ്ത്രവും യുനെസ്കോ ‘മെമ്മറി ഓഫ് ദി വേൾഡ്’ രജിസ്റ്ററിൽ’; ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

April 18, 2025
2 minutes Read

ഇന്ത്യയുടെ ഭഗവദ്ഗീതയും നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവരുടെ ഉൾക്കാഴ്ചകൾ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. അംഗീകാരം ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

“ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം! യുനെസ്കോയുടെ മെമ്മറി ഓഫ്‌ ദി വേൾഡ് രജിസ്റ്ററിൽ ഭഗവത് ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത് നമ്മുടെ കാലാതീതമായ ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനും ഒരു ആഗോള അംഗീകാരമാണ്. ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവരുടെ ഉൾക്കാഴ്ചകൾ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു,” പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.

കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ പോസ്റ്റ് പ്രധാനമന്ത്രി മോദി റീട്വീറ്റ് ചെയ്തു. “ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന് ഒരു ചരിത്ര നിമിഷം” എന്നാണ് ശെഖാവത്ത് ഈ അംഗീകാരത്തെ വിശേഷിപ്പിച്ചത്.

Story Highlights : bhagavad gita natyashastra added to unescos memory of world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top