കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പിന്നിൽ അധ്യാപകരെന്ന് കണ്ടെത്തൽ

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. പരീക്ഷയുടെ രണ്ട് മണിക്കൂർ മുമ്പ് ഇമെയിൽ വഴി നൽകിയ ചോദ്യപേപ്പർ വാട്സ്ആപ്പിലൂടെയാണ് ചോർന്നത്. കോളജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ.
കോളജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
Story Highlights : Kannur University teachers leaked BCA question paper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here