Advertisement

കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കും, വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ​ഗുളിക! ഇന്ത്യയിൽ; പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി

April 18, 2025
2 minutes Read

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി മുതൽ ഒറ്റ ​ഗുളിക, ഇന്ത്യയിൽ പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി എലി ലില്ലി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍ പിറവി കൊണ്ടിരിക്കുന്നത്.(Diabetes drugs and weight loss)

കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍ പിറവി കൊണ്ടിരിക്കുന്നത്.പരീക്ഷണ ​ഗുളികയ്ക്ക് മനുഷ്യരിൽ എട്ട് ശതമാനത്തോളം ഭാരം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ രോ​ഗികളിലെ ബ്ലഡ് ഷു​ഗറിന്റെ അളവ് കുറയ്ക്കാനും സാധിച്ചതായി കമ്പനി അവകാശപ്പെട്ടു.

അമിത വണ്ണത്താലും ടൈപ്പ് ടു പ്രമേഹത്താലും ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് പുതിയ ചികിത്സ രീതി വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. വില്‍പ്പനയ്ക്ക് തടസ്സമാകാന്‍ സാധ്യതയുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്ന് കമ്പനി ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ചും മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എലി ലില്ലിയുടെ തന്നെ അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള ‘മൗന്‍ജാരോ’ ഇന്‍ജക്ഷന്‍ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് മരുന്ന് രാജ്യത്ത് പുറത്തിറക്കിയത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗന്‍ജാരോ ഇന്‍ജക്ഷന്‍ എടുക്കേണ്ടത്.കുത്തിവയ്പ്പിന് 5 മില്ലിഗ്രാം വയലിന് 4,375 രൂപയും 2.5 മില്ലിഗ്രാം വയലിന് 3,500 രൂപയും ചെലവാകും. എലി ലില്ലി പുറത്തിറക്കുന്ന പുതിയ ഗുളികയ്ക്ക് ഈ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വിജയം കൈവരിച്ചതായി അറിയിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. കുത്തിവയ്പ്പിലൂടെ നടത്തിയിരുന്ന ചികിത്സ രീതിയില്‍ നിന്ന് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണ് പുതിയ എലി ലില്ലിയുടെ തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ വിജയം. ഈ വര്‍ഷം അവസാനത്തോടെ മറ്റൊരു പരീക്ഷണം കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും കമ്പനി അറിയിക്കുന്നു.

Story Highlights : lilly pill leads 79 weight loss 40 weeks trial 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top