Advertisement

‘കത്ത് നൽകിയത് നിയമവിരുദ്ധം’; കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ

April 19, 2025
1 minute Read

കിഫ്ബി സിഇഒ കെ എം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻ പുരയ്‌ക്കൽ. കെ എം എബ്രഹാമിന്റെ ഗൂഢാലോചന ആരോപണം നിലനിൽക്കാത്തതെന്നും, തനിക്കെതിരായ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമായി അന്വേഷണം നടത്തുന്നത് ചട്ട വിരുദ്ധമാണെന്നും
ജോമോൻ കത്തിൽ പറയുന്നു. സിബിഐ അന്വേഷണ ഉത്തരവിന്റെ പകർപ്പ് ഉൾപ്പടെ ചേർത്താണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

വിജിലൻസ് കോടതിയെ സമീപിച്ചതിന് പിന്നാലെ എബ്രഹാമിന് തന്നോട് വ്യക്തി വിരോധമുണ്ട്. താൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്‌തെന്ന അന്വേഷണം അതിനു പിന്നാലെ ഉണ്ടായതാണ്. ധനകാര്യ പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണ്. ഈ റിപ്പോർട്ട് നിയമ സഭ പെറ്റീഷൻ കമ്മിറ്റി തള്ളിയതാണ്.അഴിമതി പുറത്തു കൊണ്ടുവരാൻ വ്യക്തികളുമായി സംസാരിക്കുന്നത് ഗൂഢാലോചന അല്ലെന്നു ജോമോൻ പരാതിയിൽ പറയുന്നു.

Story Highlights : Jomon Puthenpurakkal files complaint against KM Abraham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top