Advertisement

മൂനമ്പത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ അനുകൂലമാക്കി മാറ്റാനുള്ള ബിജെപി പ്രതീക്ഷ അവസാനിച്ചു, മൂന്നാം ടെമിലേക്ക് പോവുകയാണ് LDF: എം വി ഗോവിന്ദൻ

April 19, 2025
1 minute Read
M V GOVINDAN

മൂനമ്പത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ അവർക്ക് അനുകൂലമാക്കി മാറ്റാനുള്ള ബിജെപി പ്രതീക്ഷ അവസാനിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സംഘടനാ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തീകരിച്ചു. യുഡിഎഫ് ഇനി ആരെയാണ് കാത്തിരിക്കുന്നത്. ഞങ്ങൾക്ക് സ്ഥാനാർഥി ക്ഷാമമില്ല. ജയിക്കേണ്ടത് അനിവാര്യമാണെന്നാണ് അഭിപ്രായം.

1000 കോടി രൂപയുടെ സമുദ്രോൽപ്പന്ന കയറ്റുമതി നടക്കുന്നു. ഇതിനെ നികുതി ഭാരം ബാധിക്കും. കാർഷികോൽപ്പന്ന കയറ്റുമതിയെയും ബാധിക്കും. കേരളത്തിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറയും.

വഖഫ് നിയമ ഭേദഗതി ന്യൂണപക്ഷ അവകാശങ്ങളെ തകർക്കുക എന്ന ലക്ഷ്യം വച്ചാണ്.ഇടതുപക്ഷം മുന്നോട്ട് വച്ച കാഴ്ചപ്പാട് ആണ് ശെരി. ന്യൂനപക്ഷ അവകാശങ്ങളെ കവർന്നെടുത്തു രണ്ടാം പൗരന്മാരായി തരംതാഴ്ത്തുകയാണ് ലക്ഷ്യം. വഖഫ് നിയമഭേദഗതി പാർലമെന്റിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവ് ഉൾപ്പടെ ഒളിച്ചോടി. വയനാട് എംപി വന്നതേയില്ല. കണ്ണൂരിൽ നിന്നുള്ള എംപിയുടെ പേര് മൂന്നു തവണ വിളിച്ചിട്ടും സംസാരിച്ചില്ല.

പാർട്ടി കോൺഗ്രസിന് ഇടയിലും സിപിഐഎം എംപിമാർ ചർച്ചയിൽ പങ്കെടുത്തു. ഓർഗനൈസറുടെ ലേഖനം പുറത്തു വന്നതോടെ ക്രിസ്തീയ വിഭാഗങ്ങൾക്ക് മനസിലായി. സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് പള്ളിക്ക് എന്നാണ് ലേഖനം പറയുന്നത്. അപ്പോൾ അവരുടെ അടുത്ത ലക്ഷ്യം ക്രിസ്തീയ വിഭാഗങ്ങൾ ആണ്.

അൻവർ ഇല്ലാതെ യുഡിഎഫ് ആണ് ദുർബലം. സർക്കാരിന്റെ വിലയിരുത്തൽ ആകുമോ എന്ന് പറയില്ല. അല്ലെങ്കിൽ തന്നെ വിലയിരുത്തിയിട്ടുണ്ടല്ലോ. മൂന്നാം ടെർമിലേക്ക് പോകുവാണ് എൽഡിഎഫ്.
പ്രൈവറ്റ് സെക്രട്ടറിയേ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. പാർടിക്ക് അതിൽ റോൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്റർ ഉദ്ഘാടനം ഏപ്രിൽ 23ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും . അമേരിക്കൻ പ്രസിഡന്റിന്റെ നികുതി യുദ്ധത്തിനെതിരെ ഒരു നിലപാട് എടുക്കാൻ കേന്ദ്രത്തിനു ആകുന്നില്ല. പ്രധാനമന്ത്രിക്ക് തുറന്നു പറയാൻ ധൈര്യമില്ല. ഇത് കേരളത്തെയും ബാധിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Story Highlights : M V Govindan against bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top