തിരുവനന്തപുരത്ത് മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറും എട്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മ ചട്ടുകം വച്ച് പൊള്ളിച്ചത്.
വീട്ടിൽ കുട്ടികളും മാതാവും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ തമ്മിൽ വഴക്ക് കൂടുന്നതിനിടെയാണ് ചട്ടുകം വച്ച് പൊള്ളിച്ചത്. രാവിലെ പാലക്കാടുള്ള ജോലി സ്ഥലത്തുനിന്നും പിതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പരുക്കിന്റെ ചിത്രം സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കിളിമാനൂർ പോലീസ് വീട്ടിലെത്തി കുട്ടികളെ പിതാവിനൊപ്പം ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മാതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Story Highlights : Police take mother into custody for burns children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here