Advertisement

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല; നിയമനടപടികളുമായി സഹകരിക്കുമെന്ന് വിൻ സി അലോഷ്യസ്

April 20, 2025
1 minute Read

നിയമനടപടികളുമായി സഹകരിക്കുമെന്ന് വിൻ സി അലോഷ്യസ്. ഇക്കാര്യം മന്ത്രി എംബി രാജേഷിനെ അറിയിച്ചു. വിൻ സിയെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയിൽ ഉള്ളവർ സംരക്ഷിക്കണം.

രാസ ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാട് ധീരമെന്ന് മന്ത്രി അറിയിച്ചു. ചലച്ചിത്ര മേഖല പൂർണമായും ഈ നിലപാട് സ്വീകരിക്കണം. ലഹരി പരിശോധനയ്ക്ക് പരിധികളില്ല.സിനിമാ മേഖലയായാലും മറ്റേതു മേഖലയായാലും പരിശോധന കർശനമാക്കും. സെലിബ്രിറ്റികൾ എന്ന പരിഗണനയും ഇല്ല. ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഇന്റേണൽ കംപ്ലയിൻറ് കമ്മിറ്റി(ഐസിസി)ക്ക് മുന്നിൽ വിൻ സി അലോഷ്യസ് ഒരു പരാതിയും നൽകിയിരുന്നില്ലെന്ന് സൂത്രവാക്യം സിനിമ സംവിധായകൻ യൂജിൻ ജോസ് ചിറമ്മൽ പറഞ്ഞു. സിനിമയുടെ പ്രധാന അണിയറ പ്രവർത്തകരിൽ ആർക്കും ഇങ്ങനൊരു പ്രശ്നം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചീഫ് ടെക്‌നീഷ്യൻമാരും വിഷയം അറിഞ്ഞിരുന്നില്ലെന്നും സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിൻ സി അപ്പോൾ പരാതി ഉന്നയിക്കാതിരുന്നതെന്നും തിരക്കഥാകൃത്ത് റെജിൻ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും റെജിൻ പറഞ്ഞു.

പരാതി നൽകാതെ എങ്ങനെ പ്രശ്നം അറിയുമെന്നായിരുന്നു നിർമാതാവ് ശ്രീകാന്ത് കന്ദ്രഗുലയുടെ പ്രതികരണം. പരാതി ലഭിക്കാതെ എങ്ങനെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. പരാതി ഉയർന്നപ്പോൾ മുതൽ വിൻ സിയുമായി ബന്ധപ്പെട്ടിരുന്നു.വിൻസി യുടെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്യുന്നു. സെറ്റിൽ ആർക്കും പ്രശ്നത്തെ പറ്റി അറിയില്ലായിരുന്നു. അറിയാമായിരുന്നു എന്ന പരാമർശത്തിൽ വിൻ സി വ്യക്തത വരുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Story Highlights : Vincy aloshious response on shine tom chacko issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top