Advertisement

അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി ആലോചന; ആന്ധ്രയില്‍ നിന്ന് മത്സരിപ്പിക്കാന്‍ നീക്കം

April 21, 2025
2 minutes Read
annamali

തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി ആലോചന. ആന്ധ്രയില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായി ബിജെപി നേതാക്കള്‍ സംസാരിച്ചുവെന്നാണ് സൂചന.

അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തിന് മുന്നോടിയായി സംസ്ഥാനാധ്യക്ഷസ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റിയിരുന്നു. ഇതില്‍ തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്നാണ് വിവരം. ഈ വസ്തുതയുള്‍പ്പടെ പരിഗണിച്ചുകൊണ്ട് അദ്ദേഹത്തെ ദേശീയ നേതൃത്വത്തിലേക്കുള്‍പ്പടെ കൊണ്ടുവരാന്‍ നീക്കമുണ്ടായിരുന്നു. അതിനിടയിലാണ് രാജ്യസഭാ പ്രവേശനം നല്‍കാനും നീക്കം നടക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നും അണ്ണാമലൈയെ നിലവില്‍ രാജ്യസഭയിലേക്ക് എത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് ആന്ധ്രയില്‍ നിന്നുള്ള സാധ്യതകള്‍ തേടുന്നത്.

2021 ജൂലൈയില്‍ ആണ് അണ്ണാമലൈ അധ്യക്ഷ പദവിയിലെത്തിയത്. എംഎല്‍എയും മുതിര്‍ന്ന നേതാവുമായ നൈനാര്‍ നാഗേന്ദ്രനാണ് തമിഴ്‌നാട് ബിജെപി യുടെ പുതിയ അധ്യക്ഷന്‍.

Story Highlights : BJP plans to give Rajyasabha seat for K. Annamalai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top