Advertisement

‘നിയമ നടപടികളിലേക്കില്ല’; ആവര്‍ത്തിച്ച് വിന്‍സി അലോഷ്യസ്

April 21, 2025
1 minute Read
vincy

സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിന്‍സി അലോഷ്യസ് ഇന്റേണല്‍ കമ്മിറ്റിക്കു(ഐസിസി) മുന്നില്‍ മൊഴി നല്‍കി വിന്‍സി അലോഷ്യസ്. വിഷയത്തില്‍ നിയമ നടപടികളിലേക്കില്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതല്‍ താന്‍ പറയുന്നതാണെന്നും അതില്‍ ആളുകള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകുമെന്നും എങ്കിലും അതിലേക്കില്ലെന്നും വിന്‍സി വ്യക്തമാക്കി. നിലവിലെ ഐസിസി – സിനിമ സംഘടനകളുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്നും വിന്‍സി പറഞ്ഞു. ഐസിസിക്ക് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിന്‍സി.

ഐസിസിക്ക് നല്‍കിയ മൊഴി രഹസ്യമെന്നും എന്തൊക്കെ പറഞ്ഞുവെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും വിന്‍സി പറഞ്ഞു. മൊഴിയുടെ വിശദവിവരങ്ങള്‍ അവര്‍ തന്നെ പുറത്ത് വിടട്ടെയെന്നും വ്യക്തമാക്കി. പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും തന്റെ പരാതിയിലെ പേര് ചോര്‍ന്നത് എങ്ങനെ എന്നുള്ളതില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും വിന്‍സി പറഞ്ഞു.

വിന്‍സിയുടെ പരാതിയില്‍ വിശദീകരണം നല്‍കാന്‍ ഷൈന്‍ ടോം ചാക്കോയും ഇന്ന് ഐസിസിക്ക് മുന്നില്‍ എത്തിയിരുന്നു. അമ്മയ്‌ക്കൊപ്പമാണ് നടന്‍ എത്തിയത്. വിശദീകരണം നല്‍കിയതിന് ശേഷം ഷൈന്‍ മടങ്ങി. എന്നാല്‍ പ്രതികരിക്കാന്‍ തയാറായില്ല.

ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പൊലീസ് നടപടികള്‍ വന്നതിന് പിന്നാലെയാണ് തിരക്കിട്ട നടപടികളിലേക്കാണ് സിനിമാ സംഘടനകള്‍ കടന്നത്. സൂത്രവാക്യം സിനിമ നിര്‍മാതാവ് ഫിലിം ചേമ്പറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും ഫിലിം ചേംബര്‍ നടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം. പരാതികള്‍ സിനിമ പ്രമോഷനെ പ്രതികൂലമായി ബാധിച്ചെന്നും വിന്‍സി ആരോടാണ് പരാതി പറഞ്ഞതെന്ന് അറിയില്ലെന്നും സൂത്രവാക്യം നിര്‍മ്മാതാവ് പ്രതികരിച്ചിട്ടുണ്ട്.

Story Highlights : Vinci Aloysius testified before the Internal Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top