Advertisement

തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ; എതിർത്ത് കേന്ദ്രം

April 22, 2025
2 minutes Read

ബില്ലുകളിലെ കാലതാമസത്തിൽ തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ. എന്നാൽ കേരളത്തിന്റെ വാദത്തെ കേന്ദ്ര സർക്കാർ എതിർത്തു. തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമാകില്ലെന്ന് അറ്റോണി ജനറൽ ആർ വെങ്കിട്ട രമണി വാദിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി.

വിധി പരിശോധിച്ച് വരുന്നതേ ഉള്ളൂ എന്ന് സോളി സിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജസ്റ്റിസ്മാരായ പി എസ് നരസിംഹ, ജ്യോതിമാല ഭാഗ്ചി എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ തവണ ഹർജി ഇതേ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നിരുന്നില്ല.മിഴ്നാട് സർക്കാറിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ ബി പർദ്ദിവാല ഉൾപ്പെട്ട ബെഞ്ചിലേക്ക് ഈ ഹർജിയും മാറ്റണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ചീഫ് ജസ്റ്റിസ് സഞ്ജുനയ്ക്ക് മുൻപിൽ ആവശ്യപ്പെട്ടിരുന്നു.

Story Highlights : Supreme Court adjourned petition filed by Kerala government against Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top