Advertisement

‘പിവി അൻവറിനെ അവഗണിച്ച് UDF മുന്നോട്ട് പോകില്ല; നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടം’; പി അബ്ദുൽ ഹമീദ്

April 22, 2025
2 minutes Read

കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് സ്ഥാനാർഥിയേയും പിവി അൻവർ ഉൾക്കൊള്ളുമെന്ന് മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ പി അബ്ദുൽ ഹമീദ്. പിവി അൻവറിനെ അവഗണിച്ച് കൊണ്ട് യുഡിഎഫ് മുന്നോട്ട് പോകില്ല. മുസ്ലീ ലീഗ് നടത്തിയ കൺവെൻഷനിലേക്ക് പിവി അൻവറിനെ ക്ഷണിക്കാൻ കാരണവും ഇതാണെന്നും പി അബ്ദുൽ ഹമീദ് ട്വന്റിഫോറിനോട് പറഞ്ഞു.

നിലമ്പൂരിലേത് അഭിമാനകരമായ പോരാട്ടമാണെന്ന് പി അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പിൽ വിജയിക്കും. സ്ഥാനാർത്ഥി ആരായാലും മുസ്ലീം ലീഗ് ഇരു കയ്യും നീട്ടി സ്വീകരിക്കും. പിവി അൻവർ ഒരാൾക്ക് വേണ്ടി ശബ്ദിച്ചിട്ടില്ലെന്നും അൻവർ യുഡിഎഫിന് ഒപ്പം നിൽക്കണമെന്നും അദേഹം പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം വിഷയത്തിൽ തീരുമാനം എടുക്കുമെന്ന് പി അബ്ദുൽ ഹമീദ് പറഞ്ഞു.

തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യത ഇല്ലെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി അൻവർ വേണം. അതിന് അനുയോച്യമായ നിലപാട് യുഡിഎഫ് നേതൃത്വം എടുക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. അതേസമയം തൃണമൂൽ കോൺഗ്രസ് വഴി പി.വി അൻവർ യു.ഡി.എഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിൽ ധാരണ. ഒറ്റയ്ക്ക് വന്നാലും പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാലും സ്വീകരിക്കുമെന്നാണ് കോൺ​ഗ്രസ് നിലപാട്.

Read Also: ‘തൃണമൂൽ വഴി UDFൽ എത്തേണ്ട’; മുന്നണി പ്രവേശനം അനിശ്ചിതത്വത്തിൽ; പിവി അൻവറും കോൺഗ്രസ് നേതാക്കളും നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു

തൃണമൂൽ കോൺഗ്രസിൻ്റെ യു.ഡി.എഫ് പ്രവേശനം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. തൃണമൂലിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം അൻവറിനോട് വിശദീകരിക്കും. നിലമ്പൂരിൽ പൂർണ്ണ പിന്തുണ അഭ്യർത്ഥിക്കും. ചർച്ചയ്ക്ക് അങ്ങോട്ട് കോൺഗ്രസ് നേതാക്കൾ മുൻകൈ എടുക്കേണ്ടെന്നും തീരുമാനമുണ്ട്. അൻവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈയാഴ്ച തന്നെ പി.വി അൻവറുമായി ചർച്ച നടത്തുമെന്നാണ് കോൺ​ഗ്രസ് അറിയിക്കുന്നത്.

Story Highlights : UDF will not move forward ignoring PV Anvar says league leader Abdul Hameed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top