‘ഈ ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടിവരുന്നത് അസഹനീയമാണ്’; കശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മോഹന്‍ലാല്‍. കൊല്ലപ്പെട്ടവരുടെ ദുഃഖത്തില്‍ താനും ഈ രാജ്യം മുഴുവനും പങ്കുചേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭീകരാക്രമണത്തിന്റെ ഇരകളെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍മിക്കണമെന്നും മോഹന്‍ലാല്‍ എഴുതി. (mohanlal on jammu kashmir terror attack)
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളെക്കുറിച്ച് ഓര്‍ത്തെന്റെ ഹൃദയം നോവുന്നു. ഇത്തരത്തിലുള്ള അങ്ങേയറ്റം ക്രൂരതകളെക്കുറിച്ച് കേള്‍ക്കേണ്ടി വരുന്നത് അസഹനീയമാണ്്. എന്ത് കാരണം പറഞ്ഞാലും നിരപരാധികളുടെ ജീവന്‍ കവരുന്നത് അംഗീകരിക്കാനാകില്ല. പ്രിയപ്പെട്ടവരെ നഷ്
പ്പെട്ടവരുടെ ദുഃഖം പറഞ്ഞറിയിക്കാനാകാത്തതാണ്. നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാജ്യം മുഴുവന്‍ നിങ്ങളുടെ വേദനയ്‌ക്കൊപ്പമുണ്ട്. നമ്മുക്ക് പരസ്പരം കുറച്ചുകൂടി ആഴത്തില്‍ പുണരാം. ഇരുട്ടിന്റെ കാലത്ത് പോലും സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കാം. നമ്മള്‍ ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്. ഇംഗ്ലീഷിലെഴുതിയ കുറിപ്പിലൂടെ മോഹന്‍ലാല്‍ പറഞ്ഞു.
ഒരു മലയാളി ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ 24 നോട് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ കൊച്ചിയിലെ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഉള്‍പ്പെടുന്നുണ്ട്. ഹരിയാന സ്വദേശിയാണ്. 26 വയസായിരുന്നു.
Story Highlights : mohanlal on jammu kashmir terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here