ഇത് വെറും ക്ഷീണമാകില്ല, ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലെന്ന മുന്നറിയിപ്പാകാം

സകല സമയത്തുമുള്ള ക്ഷീണവും ഏകാഗ്രതയില്ലായ്മയും ഉന്മേഷക്കുറവും ശ്രദ്ധിക്കാതെ തള്ളിക്കളയാന്‍ വരട്ടെ. ഇത് നിങ്ങളുടെ മാനസിക ആരോഗ്യം തകരാറിലെന്ന മുന്നറിയിപ്പാകാം. ക്ഷീണവും മാനസികമായി തളര്‍ന്ന ( mentally exhausted) അവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ട്. നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ, വല്ലാത്ത ഉത്കണ്ഠ, ചിന്തകള്‍ക്ക് വ്യക്തതയില്ലായ്മ മുതലായവ മാനസികമായി നിങ്ങള്‍ക്ക് പിരിമുറുക്കമുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്. (Signs You’re Not Just Tired But Mentally Exhausted)
നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണോ എന്ന് പരിശോധിക്കാന്‍ ഈ ലക്ഷണങ്ങള്‍ മനസിലാക്കാം.
- ആരോടും വൈകാരിക അടുപ്പം തോന്നാത്ത അവസ്ഥ
എല്ലാവരില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നുള്‍പ്പെടെ വൈകാരികമായി അകന്നുനില്‍ക്കുക, സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിക്കാതിരിക്കുക, ആരോടും സംസാരിക്കാന്‍ തോന്നാത്ത അവസ്ഥ വരിക എന്നിവ തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.
- സ്ഥിരമായ ബ്രെയിന്‍ ഫോഗ്
ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കിലും ചിന്തകള്‍ക്ക് ഒരു വ്യക്തതയോ പൂര്‍ണതയോ ഇല്ലാത്ത അവസ്ഥ. ചിന്തകള്‍ മനസിലാക്കാനോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരിക. കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകുക.
- എത്ര നേരം ഉറങ്ങിയാലും ഒരു പൂര്‍ണത തോന്നാതിരിക്കുക
7 മുതല്‍ 9 മണിക്കൂറുകള്‍ വരെ നല്ല ഉറക്കം ലഭിച്ചാലും ക്ഷീണം മാറാത്തതുപോലെ തോന്നുക. ഉറക്കത്തിനിടയ്ക്ക് പോലും ഉത്കണ്ഠയുണര്‍ത്തുന്ന ചിന്തകള്‍ വന്ന് ഉറക്കം തടസ്സപ്പെടുക, ഉണര്‍ന്നെണീക്കുമ്പോഴും യാതൊരു ഉന്മേഷവും തോന്നാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്.
Read Also: പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
- പ്ലാനുകള്‍ എളുപ്പത്തില്‍ വേണ്ടെന്ന് വയ്ക്കാന്‍ തോന്നുക
നിങ്ങള്‍ ഒത്തിരി ആഗ്രഹിച്ച കാര്യലോ പരിപാടിയിലോ പോലും പൂര്‍ണമനസോടെ പങ്കെടുക്കാന്‍ സാധിക്കാതെ വരിക, വല്ല കാരണങ്ങളും സൃഷ്ടിച്ച് അവിടെ നിന്ന് രക്ഷപ്പെടാന്‍ തോന്നുക, പ്ലാനുകള്‍ വേണ്ടെന്ന് വയ്ക്കുക വഴി വലിയ ആശ്വാസം തോന്നുക, എല്ലായിടത്തുനിന്നും പിന്‍വലിയാന്‍ തോന്നുക.
- അമിതമായ സ്വയം വിമര്‍ശനം
നമ്മള്‍ ചെയ്യുന്നതൊന്നും നല്ലതല്ലെന്ന് തോന്നുക, പെര്‍ഫെക്ട് ആകണമെന്ന് അമിതമായി വാശിപിടിക്കുക, നന്നാകുമെന്ന് പ്രതീക്ഷയില്ലെന്ന് സ്വയം വിശ്വസിക്കുക, ഒരു കാര്യവും ചെയ്യാനും ഒരു പ്രചോദനവും കിട്ടുന്നില്ലെന്ന് തോന്നുക.
മേല്‍പ്പറയുന്ന ലക്ഷണങ്ങള്‍ ഭൂരിഭാഗവുമുണ്ടെങ്കില്‍ അത് വെറും ക്ഷീണമെന്ന് തള്ളിക്കളയാതെ വിദഗ്ധ സഹായം തേടണം.
Story Highlights : Signs You’re Not Just Tired But Mentally Exhausted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here