പഹൽഗാം ഭീകരാക്രമണം; ‘കേന്ദ്രസർക്കാർ മറുപടി പറയണം; പ്രദേശത്ത് സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായില്ല’; കോൺഗ്രസ്

പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമതിയോഗം ആവശ്യപ്പെട്ടു. വൈകിട്ടത്തെ സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നും കോൺഗ്രസ്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് നാളെ രാജ്യവ്യാപകമായി കോൺഗ്രസ് മെഴുകുതിര മാർച്ച് നടത്തും. കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചും ഭീകരതയ്ക്കെതിരെയുമാണ് മെഴുകുതിരി മാർച്ച്. പിസിസി , ഡിസിസി തലങ്ങളിലാണ് മെഴുകുതിരി മാർച്ച് നടത്തുകയെന്ന് കെസി വേണുഗോപാൽ അറിയിച്ചു. സർവ കക്ഷിയോഗം വിളിക്കണമെന്ന് ആക്രമണമുണ്ടായ അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
പ്രദേശത്ത് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായില്ല. ഇന്റലിജൻസ് പരാജയവും സുരക്ഷാ വീഴ്ചയും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നു. ഭാവിക്കും ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷവുമെന്ന നിലയിൽ ചോദ്യങ്ങൾ ഞങ്ങൾ ഉന്നയിക്കും. അത് അനിവാര്യമാണെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. ബി ജെ പി ഇതിനിടെ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. ഭീകരതക്കെതിരെ ഒറ്റക്കെട്ടാണെന്നും പാകിസ്താൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണിതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Story Highlights : Congress seeks probe into intelligence, security lapses in Pahalgam terror Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here