‘തീവ്രവാദികൾക്ക് അഭയം നൽകി വളർത്തുന്നു’; നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു; പാക് പ്രധാനമന്ത്രിക്കെതിരെ മുൻ ക്രിക്കറ്റ് താരം

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന് പഹൽഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇതുവരെ അപലപിക്കാത്തത് എന്നാണ് കനേരിയ ചോദിച്ചത്.
സുരക്ഷാ ഏജൻസികൾക്ക് പൊടുന്നനെ ജാഗ്രത നിർദ്ദേശം നൽകിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. എക്സ് പോസ്റ്റിലായിരുന്നു പരാമർശം. പ്രധാനമന്ത്രിയുടെ നിശബ്ദത സത്യത്തിന്റെ പ്രതിഫലനത്തിന് തുല്യമാണ്. ഷെരീഫിന്റെ സര്‍ക്കാര്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
പാകിസ്താന് പഹൽഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇതുവരെ അപലപിക്കാത്തത്? സുരക്ഷാ ഏജൻസികൾക്ക് പൊടുന്നനെ ജാഗ്രത നിർദ്ദേശം നൽകിയത് എന്തിനാണ്? എന്തെന്നാൽ ഉള്ളിന്റെയുള്ളിൽ നിങ്ങൾക്ക് സത്യമറിയാം. നിങ്ങൾ ഭീകരവാദികൾക്ക് അഭയം നൽകി അവരെ വളർത്തുകയാണ്. നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു. – കനേരിയ പറഞ്ഞു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ വേദന പങ്കുവെച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തി. എക്സ് പോസ്റ്റിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘‘ദുഃഖം, എൻ്റെ ഹൃദയം തകരുന്നു‘‘- എന്നായിരുന്നു താരത്തിൻ്റെ കുറിപ്പ്.
Story Highlights : danish kaneria against pak pm sharif pahalgam terrorism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here