Advertisement

രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്; കെ സുധാകരൻ

6 days ago
1 minute Read

രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. പഹൽ​ഗാം ആക്രമണത്തിൽ എന്ത് മറുപടിയാണ് പാകിസ്താന് നൽകാൻ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.ചേറ്റൂരിന്റെ അനുസ്മരണം കോൺഗ്രസ്‌ എല്ലാ വർഷവും നടത്താറുണ്ട്. ബിജെപി ആദ്യമായാണ് വരുന്നത്. തങ്ങളെ ബിജെപി പഠിപ്പിക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം. ഭീകരതക്കെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം. എല്ലാവരെയും വിശ്വാസത്തിലെടുത്ത് വ്യക്തമായ നയം രൂപീകരിക്കണം. ഇരകളായവർക്ക് നീതി ലഭിക്കണം എന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗം.

ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസർക്കാരിന്. ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് കേന്ദ്രസർക്കാർ എന്നും കോൺഗ്രസ്. ഇക്കാര്യം സർവകക്ഷി യോഗത്തിൽ ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.

Story Highlights : k sudhakaran against central govt on phalgam attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top