‘ആദിലിന് 2018 ന് ശേഷം വീടുമായി ബന്ധമില്ല, പരീക്ഷ എഴുതാൻ വീട്ടിൽ നിന്നും പോയതാണ്’: കശ്മീർ ഭീകരവാദി ആദിൽ ഹുസൈന്റെ മാതാവ് 24 നോട്

കശ്മീർ ഭീകരവാദി ആദിൽ ഹുസൈൻ തോക്കറിന്റെ മാതാവ് ഷെഹ്സാദ 24 നോട്. ആദിലിന് 2018 ന് ശേഷം വീടുമായി ബന്ധമില്ല. പരീക്ഷ എഴുതാൻ എന്ന് പറഞ്ഞു വീട്ടിൽ നിന്നും പോയതാണ്. പിന്നീട് ഒരു ബന്ധവും ഇല്ല. ആദിൽ പാകിസ്താനിൽ പോയോ എന്ന് അറിയില്ല. ഭീകരവാദികളുമായി ബന്ധം ഉണ്ടോ എന്നും അറിയില്ല. പഹൽഗാം ഭീകരാക്രമണത്തിൽ ആദിലിനു പങ്കു ഉണ്ടെങ്കിൽ തക്കതായ ശിക്ഷ നൽകണമെന്നും മാതാവ് ഷെഹ്സാദ പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ സഹോദരന് പങ്കുണ്ടെങ്കിൽ പിടികൂടി ശിക്ഷിക്കണമെന്ന് ഭീകരൻ ആസിഫ് ഷേക്കിന്റെ സഹോദരി ആസിഫ പ്രതികരിച്ചു. മൂന്ന് വർഷമായി ആസിഫ് വീട്ടിൽ വരാറില്ലെന്ന് ആസിഫ ട്വന്റിഫോറിനോട് പറഞ്ഞു. വീട് ആസിഫിന്റെതല്ല, മുത്തച്ഛന്റേതാണ്. ആക്രമണത്തിൽ പങ്കുണ്ടെങ്കിൽ ഉറപ്പായും ശിക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ ത്രാലിൽ ട്വന്റിഫോർ പ്രതിനിധിയോടാണ് ഭീകരൻ ആസിഫിന്റെ സഹോദരിയുടെ പ്രതികരണം.
ഇതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.
Story Highlights : Kashmiri terrorist Adil Hussain’s mother response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here