Advertisement

ഇംഗ്ലണ്ട് വീണ്ടും ചുവന്നു; ലിവർപൂൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

3 days ago
2 minutes Read

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ലിവർപൂളിന്. സീസണിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് കിരീടനേട്ടം. ടോട്ടനത്തിനെതിരെ 5-1ന്റെ വമ്പൻ ജയത്തോടെയാണ് കിരീടം ഉറപ്പിച്ചത്.

കളിയുടെ 12-ാം മിനിറ്റിൽ ടോട്ടൻഹാമിന്റെ ഡൊമിനിക് സോലങ്ക ഗോൾ നേടുകയായിരുന്നു. എന്നാൽ 16-ാം മിനിറ്റിൽ ലൂയിസ് ഡയസ് സമനില നേടി ലിവർപൂളിന് തിരിച്ചടിച്ചു. പിന്നീട് 24-ാം മിനിറ്റിൽ മാക് അലിസ്റ്ററിന്റെ മനോഹരമായ ഷോട്ടിലൂടെ ലീഡ് നേടി. 34-ാം മിനിറ്റിൽ ഡച്ച് താരം ഗാക്പോയും സ്കോർ ചെയ്‌തതോടെ ആദ്യ പകുതി ലിവർപൂൾ 3-1ന് മുന്നിൽ നിന്ന് പിരിഞ്ഞു.

63-ാം മിനിറ്റിൽ മുഹമ്മദ് സലാഹ് ഗോളടിച്ചു, ലീഡ് മൂന്ന് ഗോളായി ഉയർന്നു. 69 -ാം മിനിറ്റിൽ ടോട്ടൻഹാമിന്‍റെ ഓൺഗോൾ കൂടിയായതോടെ ആതിഥേയരുടെ ഗോൾനേട്ടം അഞ്ചായി.

ഈ കിരീടത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 ഇംഗ്ലീഷ് ലീഗ് കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്താനും ലിവർപൂളിനായി. ആരാധകർക്ക് ഇത് ഇരട്ട സന്തോഷമായി മാറി.

Story Highlights : Liverpool win record-equalling 20th league title with rout of Tottenham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top