Advertisement

‘കേരളം നക്സൽ മുക്തം’; 3 ജില്ലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്രം

3 days ago
1 minute Read
naxal

കേരളം നക്സൽ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയിൽ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. ഈ ജില്ലകളിൽ നക്സൽ പ്രവർത്തനം സജീവമല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇനി മുതൽ നക്സൽ പ്രതിരോധത്തിന് കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കില്ല.

വയനാട് , പാലക്കാട് , മലപ്പുറം ജില്ലകളിലായി ഒൻപത് മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ കൊലപ്പെടുത്തിയിരുന്നു.735 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട് . 5 കേസുകൾ എൻഐഎയാണ് അന്വേഷിക്കുന്നത്. 14 മാവോയിസ്റ്റുകൾ അറസ്റ്റിലായി.

നക്സൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സുരക്ഷാ സേനകളെ ഈ ജില്ലകളിലെ പലയിടങ്ങളിലായി വിന്യസിച്ചിരുന്നു. അതിൽ കേന്ദ്ര സഹായവും കേരളത്തിന് ലഭിച്ചിരുന്നു. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വളരെ കുറവായത് കൊണ്ടാണ് നക്സൽ ബാധിത പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്.

Story Highlights : Union Home Ministry report says Kerala is Naxal-free

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top