Advertisement

മഞ്ചേശ്വരത്ത് യുവാവിനെ അജ്ഞാതർ വെടിവെച്ചു; അന്വേഷണം

3 days ago
2 minutes Read
shot

കാസർഗോഡ് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. കേരള – കർണാടക അതിർത്തിയായ ബാക്രബയലിലാണ് സംഭവം. സവാദ് എന്നയാൾക്കാണ് വെടിയേറ്റത്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. കാടുമൂടിയ കുന്നിൻപ്രദേശത്ത് പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ കയറിപ്പോയ സമയത്താണ് സവാദിന് വെടിയേൽക്കുന്നത്. ഇയാൾക്കൊപ്പം മറ്റ് 4 പേർ കൂടിയുണ്ടായിരുന്നു. ഇവർ ബൈക്കിലായിരുന്നു സ്ഥലത്തെത്തിയത്.

കുന്നിന്മുകളിലേക്ക് കയറിപ്പോയ സമയത്ത് പെട്ടെന്ന് സവാദിന്റെ മുട്ടിന് മുകളിലായി വെടിയേൽക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് മഞ്ചേശ്വരം പൊലീസ് തിരച്ചിൽ നടത്തുകയാണ്. കാടുമൂടി കിടക്കുന്ന പ്രദേശമായതിനാൽ അക്രമികളെക്കുറിച്ച് യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ കർണാടകയാണ്. വെടിവെപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനപ്രദേശത്ത് അക്രമികൾക്ക് എന്തായിരുന്നു പദ്ധതി എന്ന കാര്യത്തിലും പൊലീസ് അന്വേഷണം ഉണ്ടാകും.

Story Highlights : Youth shot dead by unidentified assailants in Manjeshwaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top