Advertisement

കുടുംബ വഴക്ക് : തൃശൂരില്‍ ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

2 days ago
1 minute Read
crime

ഭര്‍തൃപിതാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. മുഖത്ത് ഗുരുതര പരുക്കേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവില്വാമല പട്ടിപറമ്പ് വെള്ളക്കുഴി പ്രദേശത്ത് ഇന്ന് വൈകിട്ടാണ് സംഭവം. വെള്ളക്കുഴി സ്വദേശി രാമന്‍കുട്ടിയാണ് മരുമകളെ വെട്ടി പരുക്കേല്‍പ്പിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് വെട്ടുകത്തിയുപയോഗിച്ച് ഇയാള്‍ മരുമകളെ ആക്രമിച്ചത്. മുഖത്ത് മാത്രമല്ല ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. ഉടന്‍ തിരുവില്വാമല ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Story Highlights : Father-in-law attacked young woman in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top