‘KSRTC യിൽ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം ഞാൻ തുടങ്ങിവെച്ചത്, KSRTCയെ നിലനിർത്തുന്നത് ആ വരുമാനമാണ്’: ആന്റണി രാജു

മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു. KSRTC 50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി. വായ്‌പ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നാം തീയ്യതി കൊടുക്കാൻ കഴിയുന്നത്. ഇപ്പോഴുള്ളത് താൽക്കാലിക മുട്ടുശാന്തിയെന്നും ആന്റണി രാജു വിമർശിച്ചു.
വായ്പാബാധ്യത വർധിപ്പിച്ചത് KSRTCക്ക് അമിതഭാരമാകും. KSRTCയിൽ പുതിയ പദ്ധതികളില്ല. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങി വെച്ചത്. KSRTC യെ നിലനിർത്തുന്നത് ആ വരുമാനമാണ്.
വിഴിഞ്ഞത്ത് പ്രോട്ടോകോൾ പ്രകാരം എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. സർക്കാരിൻറെ എല്ലാ പരിപാടികൾക്കും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പലപ്പോഴും വിളിക്കുന്നത് സർക്കാരിൻറെ മഹാമനസ്കതയായി കണ്ടാൽ മതിയെന്നും ആന്റണി രാജു പറഞ്ഞു.
Story Highlights : Antony Raju Against k b ganeshkumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here