Advertisement

പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; സിപ്പ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച

21 hours ago
1 minute Read

പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ. ആക്രമണ സമയത്തും സിപ്പ് ലൈനിൽ ആളെ അയച്ചു. സിപ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു. സിപ്പ് ലൈൻ ഓപ്പറേറ്റർ മുസമ്മിലിനെ NIA ചോദ്യം ചെയ്തു.

ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരി പങ്കുവെച്ച ദൃശ്യങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. മുസമ്മിലിന് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് സംശയം. ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡുചെയ്‌ത ഒരു വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

സിപ്‌ലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബറെന്ന് ഉറക്കെ വിളിച്ചുപറയുന്നതും പിന്നാലെ ഭീകരർ വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപ്‌ലൈൻ ഓപ്പറേറ്ററെയും എൻഐഎ വിളിച്ച് വരുത്തിയിരിക്കുന്നത്.

നേരത്തെ ആക്രമണത്തിന് ശേഷം, സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഭാര്യക്കും മകനും മറ്റ്‌ നാലുപേർക്കുമൊപ്പമാണ് ഋഷി ഭട്ട് പഹൽഗാമിലെത്തിയത്. ഇവരെല്ലാം സിപ്‌ലൈനിൽ കയറിയിരുന്നു.

എന്നാൽ താൻ സിപ്‌ലൈനിലായിരിക്കുമ്പോൾ ഓപ്പറേറ്റർ അള്ളാഹു അക്ബറെന്ന് മൂന്ന് തവണ ഉറക്കെ വിളിച്ചുപറഞ്ഞതായി ഋഷി ഭട്ട് പറയുന്നു. ഇതിനുപിന്നാലെ വെടിയൊച്ചകളും മുഴങ്ങിക്കേട്ടു.ഏകദേശം 15 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി, ഭാര്യയെയും മകനെയും കൂട്ടി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഋഷി ഭട്ട് പറയുന്നു.

Story Highlights : Pahalgam attack zip line operator under suspicion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top