പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസ്; ഇന്ന് വിധി പറയും

തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ വിധി ഇന്ന്. മംഗലപുരം സ്വദേശി സുധീഷിനെയാണ് പതിനൊന്ന് പേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതക കാരണം.
പകയുടെ പേരില്‍ ഗുണ്ടാ സംഘം സുധീഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തി. പക അടങ്ങാതെ കാലു വെട്ടിയെടുത്തു പൊതുവഴിയില്‍ വലിച്ചെറിഞ്ഞു. കൊലപാതകം ആഘോഷിച്ചു.ഗുണ്ടാപ്പകയായിരുന്നു അരുംകൊലയ്ക്ക് കാരണം. സുധീഷിന്റെ എതിര്‍ സംഘത്തില്‍ പെട്ട 11 പേരാണ് 2021 ഡിസംബര്‍ 11ന് നട്ടുച്ചയ്ക്ക് സുധീഷ് ഒളിവില്‍ താമസിച്ച വീട്ടിലെത്തി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയിലെ ബന്ധുവീട്ടില്‍ വന്ന് ഒളിവില്‍ കഴിയുകയായിരുന്നു. സുധീഷിന്റെ ബന്ധുവായ ഒരാള്‍ ഇക്കാര്യം ഒറ്റിയതോടെയാണ് എതിര്‍സംഘം സ്ഥലം അറിഞ്ഞതും ബൈക്കിലും ഓട്ടോയിലുമായെത്തി കൊല നടത്തിയതും. പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയായിരുന്ന എം.കെ.സുള്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ക്രൂര കൊലപാതകത്തില്‍ നെടുമങ്ങാട് പട്ടിക ജാതി-വര്‍ഗ കോടതി ഇന്ന് വിധി പറയും.
Story Highlights : Pothankode Murder: The verdict in the case is today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here