Advertisement

വിഴിഞ്ഞം തുറമുഖം : പ്രതീക്ഷിച്ചപോലെ ചടങ്ങ് വിജയമായില്ല, ദേശീയഗാനം പോലും ആലപിച്ചില്ല; എം.വിൻസെൻ്റ്

1 day ago
1 minute Read

വിഴിഞ്ഞം കമ്മീഷനിങ് പ്രതീക്ഷിച്ചപോലെ ചടങ്ങ് വിജയമായില്ലെന്ന് എം.വിൻസെൻ്റ് എം.എൽ.എ 24 നോട്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പക്വതയില്ലായ്മ. നടന്നത് രാഷ്ട്രീയപ്രസംഗങ്ങൾ. ദേശീയഗാനം പോലും ആലപിച്ചില്ല.

കേരളത്തിൻ്റെ വികസനത്തിനായി പ്രധാനമന്ത്രിയിൽ നിന്ന് ഒരു പ്രഖ്യാപനവും ഉണ്ടായില്ല. പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പ്രതികരണങ്ങൾ അനൗചിത്യം. 2016 ൽ ഒരു കരാർ ഉണ്ടായി എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എവിടെ നിന്നോ ഒരു കരാർ ഉണ്ടായതല്ല. അദാനി പൂർത്തിയാക്കിയ തുറമുഖത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി എടുക്കുകയാണ്. സർക്കാർ ചെയ്യേണ്ടത് റെയിൽ – റോഡ് കണക്ടിവിറ്റി യഥാസമയം പൂർത്തീകരിക്കുകയാണ്. വി.എൻ വാസവൻ അത്രയുമേ പറഞ്ഞുള്ളൂ.

ഇതിനപ്പുറം പറയുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയെ വാഴ്ത്തി പാടുക എന്നുള്ളതാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ജോലി. പ്രതീക്ഷക്ക് വിപരീതമായി ബാലിശമായ രാഷ്ട്രീയ പ്രസംഗങ്ങൾ ആയിരുന്നു ചടങ്ങിൽ.

ചടങ്ങിന്റെ ഗ്ലാമർ മുഴുവൻ നഷ്ടപ്പെട്ടു. പെഹൽഗാമിൽ മരണപ്പെട്ടവരെ കുറിച്ചും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും വിൻസെന്റ് എംഎൽഎ വിമർശിച്ചു.

അതേസമയം ചടങ്ങിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിൽ ദേശീയഗാനം ആലപിച്ചില്ല. പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയഗാനം ഉണ്ടാവാത്തത് പരിപാടിയുടെ ശോഭ കെടുത്തിയെന്നും കോൺഗ്രസ് വിമർശിച്ചു.

Story Highlights : M Vincent MLA about vizhinjam port inaguration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top