Advertisement

‘ഹൃദയപൂര്‍വ്വം ഫീല്‍ ഗുഡ് ഫിലിം’; തുടരും, എമ്പുരാൻ സിനിമകളുടെ വിജയം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് മോഹന്‍ലാല്‍

May 2, 2025
1 minute Read

തുടരും, എമ്പുരാൻ സിനിമകളുടെ വിജയാഘോഷം ആരാധകര്‍ക്കൊപ്പം ആഘോഷിച്ച് മോഹന്‍ലാല്‍. . രണ്ട് ചിത്രങ്ങളുടെയും വിജയത്തിന്‍റെ ഭാഗമായി ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു.

മോഹന്‍ലാലിനൊപ്പം തുടരും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, നടിയും രഞ്ജിത്തിന്‍റെ ഭാര്യയുമായ ചിപ്പി, എമ്പുരാന്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍, മോഹന്‍ലാലിന്‍റെ അടുത്ത ചിത്രം ഹൃദയപൂര്‍വ്വത്തിന്‍റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ ആഘോഷ പരിപാടിയില്‍ ആരാധകര്‍ക്കൊപ്പം പങ്കെടുത്തു.

ഹൃദയപൂര്‍വ്വം നല്ല സിനിമയാണ്. ഒരു ഫീല്‍ ഗുഡ് ഫിലിം ആയിരിക്കും. പക്ഷേ സത്യേട്ടന്‍റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം, മോഹന്‍ലാല്‍ പറഞ്ഞു.

സമ്മിശ്ര പ്രതികരണമാണ് എമ്പുരാന്‍ നേടിയതെങ്കില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും കൈയടി ഏറ്റുവാങ്ങിക്കൊണ്ട് തിയറ്ററുകളില്‍ തുടരുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രം. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.എമ്പുരാന്‍ മാര്‍ച്ച് 27 നാണ് എത്തിയതെങ്കില്‍ തുടരും റിലീസ് ഏപ്രില്‍ 25 ന് ആയിരുന്നു.

എമ്പുരാന്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രം ആയെങ്കില്‍ തുടരും ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കുതിപ്പ് തുടരുകയാണ്. സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടുന്ന ചിത്രം കൂടിയാണ് തുടരും. കേക്ക് നല്‍കാനായി ചിപ്പിയെ മോഹന്‍ലാല്‍ ക്ഷണിച്ചത് എല്ലാവരിലും ചിരി പടര്‍ത്തി. എന്തായാലും ചാക്കോ മാഷിന്‍റെ മോളല്ലേ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

Story Highlights : Mohanlal Celebrates Thudarum Empuraan success

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top