‘ഞാൻ നരേന്ദ്ര മോദിയുടെ ആരാധകൻ, ബി ജെ പി അനുഭാവി, മോദി പറഞ്ഞത് ശരിയായി കേൾക്കാൻ കഴിഞ്ഞില്ല’: വിവർത്തകൻ പള്ളിപ്പുറം ജയകുമാർ 24 നോട്

വിഴിഞ്ഞം തുറമുഖം, മോദിയുടെ പ്രസംഗ പരിഭാഷ പിഴവില്‍ വിശദീകരണവുമായി വിവർത്തകൻ പള്ളിപ്പുറം ജയകുമാർ. ബോധപൂർവം പിഴവ് വരുത്തിയത് അല്ല. പ്രധാനമന്ത്രിയുടെ പ്രസംഗം കൃത്യമായി കേൾക്കാൻ കഴിഞ്ഞില്ല. അതിനാലാണ് വിവർത്തനം തെറ്റിപ്പോയത്. ഔഡിയോ ഔട്ട് പുട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
തെറ്റാണെന്ന് മനസിലാക്കി തിരുത്താൻ ശ്രമിച്ചപ്പോൾ പ്രധാനമന്ത്രി പ്രസംഗം തുടർന്നു. അതിനാൽ തിരുത്താൻ കഴിഞ്ഞില്ല.താൻ വർഷങ്ങളായി ബി ജെ പി അനുഭാവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനുമാണ്. കളക്ട്രേറ്റിൽ നിന്നാണ് തന്നെ ക്ഷണിച്ചത്.
നൂറിലധികം മാൻ കി ബാത്ത് എപ്പിസോഡുകൾക്ക് പരിഭാഷ, ചെയ്തിട്ടുണ്ട്.വന്ദഭാരത് പ്രസംഗവും താൻ തന്നെയാണ് പരിഭാഷപ്പെടുത്തിയത്..പ്രസംഗത്തിന്റെ കോപ്പി നേരത്തെ തന്നിരുന്നു.മോദി എത്തിയ ശേഷം ഒരു SPG ഉദ്യോഗസ്ഥൻ വന്നു കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : narendra modi transalation mistake pallippuram jayakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here