ചാവേറായി ഞാന്‍ പാകിസ്താനിലേക്ക് പോകാം, മോദിയും അമിത് ഷായും അതിനനുവദിക്കണം: കര്‍ണാടക മന്ത്രി

പാകിസ്താനെതിരെ ചാവേറാകാന്‍ ഒരുക്കമാണെന്ന് കര്‍ണാടകാ മന്ത്രി. പാകിസ്താനെതിരെ യുദ്ധത്തിന് താന്‍ പോവാന്‍ തയ്യാറെന്നാണ് ഭവന വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പ്രഖ്യാപിച്ചു. ശരീരത്തില്‍ ബോംബ് കെട്ടി പോകാമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇതിന് അനുവാദം തരണമെന്നും മന്ത്രി പറഞ്ഞു. (Give Me Suicide Bomb, I Will Go To Pakistan says Karnataka Minister)
നേരിട്ട് പോയി പാകിസ്താനെ ആക്രമിക്കാന്‍ ഞാന്‍ തയാറാണെന്നും ശരീരത്തില്‍ ബോംബ് കെട്ടി താന്‍ പോകാമെന്നും അതിന് അനുവദിക്കണമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്ന് 5 തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് സമീര്‍ അഹമ്മദ് ഖാന്‍. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അസംബ്ലിയിലേക്ക് എത്തിയത്.
നമ്മള്‍ ഹിന്ദുസ്ഥാനികള്‍ക്ക് ഇപ്പോള്‍ പാകിസ്താനുമായി യാതൊരു ബന്ധവും അവശേഷിക്കുന്നില്ലെന്നും ചാവേറാകാന്‍ തയ്യാറെന്ന് താന്‍ തമാശ പറയുകയോ പെട്ടെന്നുള്ള വികാരത്തിന് പുറത്ത് പറയുന്നതോ അല്ലെന്നും സമീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. പാകിസ്താനുമായി ഒരു യുദ്ധമുണ്ടാകുന്നത് ഉചിതമാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിയില്‍ നിന്നും ഇത്തരമൊരു പ്രതികരണമുണ്ടായിരിക്കുന്നത്.
Story Highlights : Give Me Suicide Bomb, I Will Go To Pakistan says Karnataka Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here